സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി

By Trainee Reporter, Malabar News
RTPCR test in six districts
Ajwa Travels

തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ സംരക്ഷിക്കില്ല. അഴിമതി കാണിച്ചാൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല.

ഫയലുകളിലെ വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാളുടെ കൈയിൽ ഫയൽ എത്രകാലം വെക്കാമെന്നതിന് പരിധി നിശ്‌ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന കാര്യം ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ മാറ്റങ്ങൾ ആലോചിക്കും.

അതീവ ദാരിദ്ര്യ നിർമാർജനം, വീട്ടുപടിക്കൽ സേവനം ലഭ്യമാക്കൽ എന്നിവ സമയബന്ധിതമായി നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read also: കോവിഡ് വാക്‌സിനേഷൻ; മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE