തിരുവനന്തപുരം വിമാനത്താവളം; നിയമപോരാട്ടം തുടരും; കടകംപള്ളി സുരേന്ദ്രൻ

By Syndicated , Malabar News
Kadakampally surendran_malabar news
Kadakampally Surendran
Ajwa Travels

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയതടക്കം ചെയ്‌ത സംസ്‌ഥാന സര്‍ക്കാറിനെ മറികടന്ന് വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും കടകംപള്ളി പ്രതികരിച്ചു.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്ന കേന്ദ്രവാദം കോടതി അംഗീകരിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോടെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്ന കേന്ദ്ര വാദവും കോടതി ശരിവച്ചു. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്‌തമാക്കി.

Read also: വിമാനത്താവള നടത്തിപ്പവകാശം; സര്‍ക്കാര്‍ ഹരജി കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE