ഇത് ചരിത്രവിജയം; വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിത് വിഭാഗം

സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ആരാധന നടത്താൻ പ്രദേശത്തെ ദളിത് വിഭാഗക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായും ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടു. എന്നാൽ, ക്ഷേത്ര ഭരണ സമിതി ആരാധനക്ക് അനുമതി നൽകിയിരുന്നില്ല

By Trainee Reporter, Malabar News
Dalit sect performed worship at Varadaraja Perumal temple
വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിർ ആരാധന നടത്തുന്നു

200 വർഷത്തിലധികം പഴക്കമുള്ള തമിഴ്‌നാട് കാഞ്ചീപുരത്ത് സ്‌ഥിതി ചെയ്യുന്ന വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിൽ ഉള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിൽ ആരാധനക്കായി ഇവിടുത്തെ നൂറുകണക്കിന് കുടുംബങ്ങൾ ചേർന്ന് നടത്തിയ കടുത്ത പ്രതിഷേധത്തിന് ഒടുവിലാണ് ദളിത് വിഭാഗത്തിന് പ്രവേശനം അനുവദിച്ചത്.

വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ആരാധന നടത്താൻ പ്രദേശത്തെ ദളിത് വിഭാഗക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. നിവേദനങ്ങളായും പ്രതിഷേധങ്ങളായും ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടു. എന്നാൽ, ക്ഷേത്ര ഭരണ സമിതി ആരാധനക്ക് അനുമതി നൽകിയിരുന്നില്ല.

അതിനിടെ, ക്ഷേത്രത്തിൽ കയറാൻ ചിലർ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. പിന്നീട് ആറുമാസം മുമ്പാണ് ക്ഷേത്ര പ്രവേശനത്തിനായി പ്രദേശത്തുകാർ നിരന്തര സമരം ആരംഭിച്ചത്.

സമരം ശക്‌തമായതോടെ, കളക്‌ടറുടെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ ചേർന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാർ നിവേദനം നൽകി. ഒടുവിൽ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ ദളിതർക്ക് ക്ഷേത്രത്തിൽ കയറാനുള്ള അനുമതി ലഭിച്ചു.

ഇന്നലെ പ്രദേശത്തെ നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തി ആരാധന നടത്തിയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രവും പരിസരവും. ക്ഷേത്രത്തിൽ ഇന്നലെ ഉൽസവാഘോഷ പ്രതീതി ആയിരുന്നു. ഇതോടെ, ചരിത്രത്തിൽ രേഖപ്പെടുത്തുകയാണ് 2023 ജനുവരി രണ്ടാം തീയതി.

Most Read: മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE