‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്

By Syndicated , Malabar News
Sanjay Raut_Malabar News
Sanjay Raut
Ajwa Travels

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്‍ക്ക് മറുപടി ആയാണ് അദ്ദേഹം സംസാരിച്ചത്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ശ്രദ്ധിക്കണമെന്നും ധാരാവിയിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കിയ ബി എം സി യുടെ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന പോലും പ്രശംസിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

‘ഇത്രയധികം ആളുകള്‍ എങ്ങനെ സുഖം പ്രാപിച്ചുവെന്ന് അംഗങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടമാണ്’- സഞ്ജയ് റാവത്ത് പറഞ്ഞു.

Read also: രാജ്യം ഈ ദിവസം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE