വടക്കൻ പറവൂരിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണു; ഒരാളുടെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
-children-drowned to death
Representational Image
Ajwa Travels

എറണാകുളം: വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) ശ്രീവേദ (10) എന്നിവരെയാണ് കാണാതായത്. ഇതിൽ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്‌ധരുടെ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചെറിയപല്ലൻ തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ച തിരിഞ്ഞാണ് കുട്ടികൾ കളിക്കാനായി ഇവിടേക്ക് വന്നത്. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ കരയിൽ കണ്ടതോടെ നാട്ടുകാരാണ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. അവധിക്ക് ബന്ധുവീട്ടിൽ വന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

Most Read: കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE