ഹിമാചലിൽ അജ്‌ഞാത വാഹനമിടിച്ച് ബൈക്ക്‌യാത്രികരായ 3 പോലീസുകാർ മരിച്ചു

By Staff Reporter, Malabar News
accident in una; Three policemen died
Representational Image
Ajwa Travels

ഉന: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ആഷാപുരെ ബാരിയർ ഗഗ്രെറ്റിൽ ബൈക്ക് യാത്രക്കാരായ മൂന്ന് പോലീസുകാർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്ന് ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രം(ഡിഇഒസി) അറിയിച്ചു.

വിശാൽ കുമാർ(22), മനോജ് കുമാർ(23), ശുഭം കുമാർ(24) എന്നിവരാണ് മരിച്ചത്. നാലാം ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ ഉണ്ടായിരുന്ന ഇവർക്ക് രണ്ട് ദിവസം മുൻപാണ് ഉനയിൽ പോസിറ്റിങ് ലഭിച്ചത്.

മൂവരും ബൈക്കിൽ ആശാപുരെ തടയണയിലേക്ക് പോകവേ രാത്രി 10.30 ഓടെ അജ്‌ഞാത വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ഡിഇഒസി വ്യക്‌തമാക്കുന്നത്‌. രണ്ട് പേർ അപകടസ്‌ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരണപ്പെട്ടത്.

അതേസമയം അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Most Read: സന്യാസി നരേന്ദ്ര ഗിരിയുടെ മരണം; സിബിഐ അന്വേഷിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE