മോഷണ വസ്‌തുക്കളുമായി പ്രതികൾ; ജില്ലയിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു

By Team Member, Malabar News
Ajwa Travels

വയനാട് : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മോഷണ വസ്‌തുക്കളുമായി യാത്ര ചെയ്‌ത 3 പേർ അറസ്‌റ്റിൽ. മാനന്തവാടി കണിയാരം പുഴക്കര സൈഫുല്ല(21), നല്ലൂർനാട് പാലമുക്ക് കാനായി വീട്ടിൽ റാസിഖ്(19), എടവക കാരക്കുനി ചിനവീട്ടിൽ ജാബിർ(24) എന്നിവരെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. കെഎസ്ഇബി അലൂമിനിയം കമ്പിയും വാർപ് ഷീറ്റുകളും മോഷ്‌ടിച്ച് ലോറിയിൽ കടത്തുന്നതിന് ഇടയിലാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

മീനങ്ങാടിയിൽ നടന്ന പോലീസ് പരിശോധനയിലാണ് മോഷണ വസ്‌തുക്കളുമായി ഇവർ പിടിയിലായത്. 480 കിലോ കെഎസ്ഇബി അലൂമിനിയം കമ്പിയും കരണിയിൽ നിന്ന് മോഷ്‌ടിച്ച 9 വാർപ്പ് ഷീറ്റുകളും ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. മീനങ്ങാടി എസ്ഐ പി ബിജു, സീനിയർ സിപിഒമാരായ എഡി മുരളീധരൻ, പിഎ സുരേഷ് കുമാർ, പിഎസ് പ്രജുഷ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

Read also : കോവിഡ് ചികിൽസയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE