തൃക്കാക്കര പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, ആവേശപ്പോരിൽ സ്‌ഥാനാർഥികൾ

By News Desk, Malabar News
By-elections in 42 local body wards

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്‌ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പിസി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.

വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്‌ളീല വീഡിയോയും പിസി ജോർജിന്റെ അറസ്‌റ്റും ഒക്കെയാണ് ചർച്ച. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യുഡിഎഫ് , എൽഡിഎഫ് , എൻഡിഎ സ്‌ഥാനാർഥികൾ തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്.

തൃക്കാക്കരയിലെ മണ്ണിന് പിടി തോമസിന്റെ ഗന്ധമാണെന്നാണ് പിടി തോമസിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്‌ഥാനാർഥിയുമായ ഉമാ തോമസ് പറയുന്നത്. തന്റെ വിജയത്തിന് അതുമതിയെന്നും ഉമാ തോമസ് അവകാശപ്പെടുന്നു. തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്നാണ് എൽഡിഎഫ് സ്‌ഥാനാർഥി ഡോ.ജോ ജോസഫിന്റെ അവകാശവാദം. ഓരോ ദിവസം കഴിയുന്തോറും ആത്‌മവിശ്വാസം ഉയർന്നുവെന്നും താൻ ആരെയും വ്യക്‌തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ജോ ജോസഫ് അവകാശപ്പെടുന്നു.

Most Read: വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE