കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് അംഗീകാരം

By Desk Reporter, Malabar News
st joseph college_2020 Aug 10
Ajwa Travels

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി. പ്രഫസറുമായ ഡോ. ഇ.എം. അനീഷാണ് പദ്ധതി ഒരുക്കുന്നത്. കുരങ്ങുപനി പരത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെയും ചെള്ളുകൾ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ചാണ് ഈ ഗവേഷണം. മൂന്നുവർഷം നീളുന്ന ഗവേഷണ പദ്ധതിക്ക് ലാബോറട്ടറി അനുബന്ധ ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ, ഫീൽഡ് വർക്ക്, ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ എന്നിവക്കാണ് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മെന്റ് ധനസഹായം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE