കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

By Syndicated , Malabar News
election_malabar news
Representational Image
Ajwa Travels

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും ബൂത്തില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 വാർഡുകൾ യുഡിഎഫും 3 വാർഡുകൾ ബിജെപിയും നേടിയിരുന്നു.

യുഡിഎഫ് സ്‌ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE