കൊല്ലം: കരാറുകാർ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചു. നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സ്‌ഥലത്ത് പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണി മുതലാണ് കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധ സാധ്യത നിലനിൽക്കുന്നതിനാൽ പിരിവ് തുടങ്ങുന്നതിന് മുൻപ് തന്നെ ഇവിടെ പോലീസ് എത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ പോലീസും പ്രതിഷേധകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് യുവജന സംഘടനകൾ.
നേരത്തെ രണ്ട് തവണ ടോൾ പിരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ബൈപ്പാസിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാണ്. മുൻകൂട്ടി സൗജന്യ പാസ് വാങ്ങണം. ഇരുപത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരിൽ നിന്ന് പ്രതിമാസം 285 രൂപ ഈടാക്കും.
Also Read: ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു