കടലില്‍ കുളിക്കുന്നതിനിടെ വിനോദ സഞ്ചാരി സ്രാവിന്റെ കടിയേറ്റ് മരിച്ചു

By Staff Reporter, Malabar News
sharks image_malabar news
Representational Image
Ajwa Travels

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരി സ്രാവിന്റെ കടിയേറ്റ് മരിച്ചു. വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ വെച്ചാണ് അപകടം.

കടലില്‍ കുളിക്കുന്നതിനിടെ ആയിരുന്നു സ്രാവിന്റെ കടിയേറ്റത്. ഞായറാഴ്‌ച രാവിലെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് ഇരയായയാളെ വെള്ളത്തിന് പുറത്തെത്തിച്ച് ചികിൽസ നല്‍കിയെങ്കിലും പിന്നീട് മരണപ്പെടുക ആയിരുന്നു.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണ് ഇതെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ തരോങ്ക കണ്‍സര്‍വേഷന്‍ സൊസൈറ്റി പറഞ്ഞു. രാജ്യത്തെ വിവിധ ബീച്ചുകളിലായി ഇത്തരം 22 സംഭവങ്ങള്‍ ഉണ്ടായതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് കേബിള്‍ ബീച്ച് സ്‌ഥിതി ചെയ്യുന്നത്. ബീച്ചില്‍ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണെങ്കിലും ഇവിടെ അപകടകാരികളായ ആമകളുടെ സാന്നിധ്യം പതിവായിരുന്നു. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുമുണ്ട്.

Read Also: ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE