ടോവിനോയുടെ ‘ഒരു കുപ്രസിദ്ധ പയ്യൻ’ തെലുങ്കിലേക്ക്; മൊഴിമാറ്റിയെത്തും

By Staff Reporter, Malabar News
malayalam-vyooham
Ajwa Travels

ടൊവിനോ തോമസ് നായകനായ മധുപാല്‍ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍‘ തെലുങ്കിൽ മൊഴിമാറ്റിയെത്തും. അഹ വീഡിയോസ് എന്ന ഒടിടി പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ് നടക്കുക. തെലുങ്ക് മൊഴിമാറ്റത്തിനൊപ്പം ചിത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. ‘വ്യൂഹം‘ എന്നാണ് മൊഴിമാറ്റ പതിപ്പ് പേരിട്ടിരിക്കുന്നത്. ക്രിസ്‌തുമസ്‌ റിലീസ് ആയി ഈ മാസം 25നാണ് ചിത്രം ഇറങ്ങുന്നത്.

സുന്ദരിയമ്മ കൊലക്കേസിനെ ആസ്‍പദമാക്കി ജീവന്‍ ജോബ് തോമസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒഴിമുറി, തലപ്പാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ ഒരുക്കിയതാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. ടോവിനോക്ക് പുറമെ നിമിഷ സജയൻ, അനു സിതാര എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Read Also: ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രം; ആവേശമായി ‘ദ ഗ്രേ മാൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE