നിയമസഭയിലേക്ക് മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി പിൻമാറി

By Syndicated , Malabar News
transgender candidate
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്‌ഥാനാർഥി അനന്യ കുമാരി അലക്‌സ് പിൻമാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥിയായാണ് അനന്യ മൽസരിക്കാൻ ഇറങ്ങിയത്. എന്നാൽ പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറുന്നുവെന്നും അനന്യ വ്യക്‌തമാക്കി.

ട്രാൻസ്ജെൻഡറുടെ പ്രശ്‌നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാൽ ഈ പാർട്ടിയിലൂടെ അത് സാധ്യമാകില്ല എന്ന് ബോധ്യമായി. ജീവന് ഭീഷണിയുണ്ട്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും ആരും തന്റെ പേരിൽ ഡിഎസ്ജെപി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ പറഞ്ഞു.

മേക്കപ്പ് ആർട്ടിസ്‌റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമൺ സ്വദേശിനിയാണ്.

Read also: വ്യാജവോട്ട്; പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE