ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ്‌ കാണാനില്ലെന്ന് റിപ്പോർട്

By Staff Reporter, Malabar News
travancore-sugers-spirit
Ajwa Travels

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്. ജൂണിൽ നടന്ന സ്‌പിരിറ്റ് മോഷണത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. കാണാതായ സ്‌പിരിറ്റിന്റെ വിലയും എക്‌സൈസ് തീരുവയും ചേർത്ത് 4 കോടിയുടെ ബാധ്യതയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

ബിവറേജസ് കോർപറേഷന് വേണ്ടി ജവാൻ റം ഉൽപാദിപ്പിക്കുന്ന പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സിൽ കോടികളുടെ സ്‌പിരിറ്റ് വെട്ടിപ്പാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ വരെ കമ്പനിയിലേക്ക് കൊണ്ടു വന്നതിൽ 4,60,659 ലിറ്റർ സ്‌പിരിറ്റിന്റെ കുറവുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി. രണ്ട് കോടി 60 ലക്ഷം രൂപയാണ് ഇതിന്റെ നഷ്‌ടം.

സ്‌പിരിറ്റിന്റെ എക്‌സൈസ് തീരുവ കൂടി ചേർത്ത് 4 കോടി പത്ത് ലക്ഷം രൂപയാണ് ബാധ്യത. ഇത്രയും സ്‌പിരിറ്റ് മറിച്ചു വിറ്റതാണോ മോഷണം പോയതാണോ എന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. ക്രമക്കേട് നടത്തിയവർ ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 20,386 ലിറ്റർ മധ്യപ്രദേശിൽ മറിച്ചുവിറ്റത് കഴിഞ്ഞ ജൂൺ 30ന് പിടിക്കപ്പെട്ടിരുന്നു. കേസിൽ പ്രതികളായ കമ്പനി ജനറൽ മാനേജർ ഉൾപ്പെടെ നാല് ജീവനക്കാർ സസ്‌പെൻഷനിലാണ്.

കേസെടുത്ത് 6 മാസം കഴിഞ്ഞിട്ടും എക്‌സൈസ് പരിശോധന പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കമ്പനിയിലേക്ക് എത്തുന്ന സ്‌പിരിറ്റിന്റെ അളവും ഗുണമേൻമയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ട എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ വീഴ്‌ച സംബന്ധിച്ച് ഇതുവരെയും അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നതും ദുരൂഹമാണ്.

Read Also: കിറ്റ് ഇനിയില്ല; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE