നന്ദിഗ്രാമിൽ മമത; തൃണമൂൽ സ്‌ഥാനാർഥി പട്ടിക പുറത്ത്

By Trainee Reporter, Malabar News
mamata banarjee_malabar news
മമത ബാനർജി
Ajwa Travels

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൽസരിക്കും. തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മമത നന്ദിഗ്രാമിൽ മൽസരിക്കണമെന്ന് നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. നന്ദിഗ്രാമിലടക്കം 291 മണ്ഡലങ്ങളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. സഖ്യകക്ഷികൾക്കായി 3 സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു.

സ്‌ഥാനാർഥി പട്ടികയിൽ 50 പേർ സ്‌ത്രീകളാണ്. 45 മുസ്‌ലിം സ്‌ഥാനാർഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്.

294 അംഗ നിയമസഭയിലേക്ക് 8 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മമത ബാനർജി സ്‌ഥിരമായി മൽസരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേവ് ചട്ടോപാധ്യായയാണ് സ്‌ഥാനാർഥി. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മൽസരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

അതേസമയം, നിലവിലുള്ള 24ഓളം എംഎൽഎമാർക്ക് ഇക്കുറി സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു.

Read also: പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE