ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ

By Trainee Reporter, Malabar News
police checking
Ajwa Travels

മലപ്പുറം: കോവിഡ് രണ്ടാം വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ വകവെക്കാതെ ഭൂരിഭാഗം ആളുകളും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും അനാവശ്യമായി വീടിന് വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനധികൃതമായി പുറത്തിറങ്ങി സഞ്ചരിച്ചതിന് 70 ഇരുചക്രവാഹനങ്ങളാണ് തേഞ്ഞിപ്പലം പോലീസ് ഇതുവരെ കസ്‌റ്റഡിയിൽ എടുത്തത്.

തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശീയപാതയിൽ നിന്നുമായാണ് വാഹനങ്ങൾ പിടികൂടിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ 24 മണിക്കൂർ കസ്‌റ്റഡിയിൽ വെച്ചശേഷം പിഴ ഈടാക്കി വിട്ടുകൊടുക്കുകയാണ് പതിവ്. ഇൻസ്‌പെക്‌ടർ എസ് അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തുന്നത്.

Read also: കോവിഡ് വാക്‌സിനേഷൻ; 18-45 വയസ് വരെയുള്ളവരിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE