ടിആര്‍പിയിലെ കൃത്രിമം; റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി അറസ്‌റ്റില്‍

By News Desk, Malabar News
Malabarnews-TRP-scam
Representational Image
Ajwa Travels

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്‌റ്റില്‍. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം.

ടിവി കാണുന്നില്ലെങ്കിലും വീട്ടില്‍ റിപ്പബ്ളിക് ടിവി ചാനല്‍ ഓണ്‍ ചെയ്‌ത്‌ ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ളികിന് പുറമേ ഫക്‌ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു.

Also Read: മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം; പ്രതീക്ഷ കൈവിട്ട് കോൺഗ്രസ്

എന്നാല്‍ റിപ്പബ്ളിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ളിക് ചാനലിനെ മുംബൈ പോലീസ് കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE