വ്യപാരക്കരാർ പ്രധാന ചർച്ച; ട്രംപ്- ഷീ ജിൻപിങ് കൂടിക്കാഴ്‌ച ഇന്ന്

ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധ പശ്‌ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച.

By Senior Reporter, Malabar News
US-China-Tariff
(Image Courtesy: The Indian Express, Cropped By: MN)

വാഷിങ്ടൻ: ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധ പശ്‌ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച.

ഇറാനുമേൽ സമ്മർദ്ദം ചെലുത്താനും ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം സുഗമമാക്കാനും ഇടപെടണമെന്ന് യുഎസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇറാൻ ചൈനീസ് വിദേശകാര്യ മന്ത്രിമാർ നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

വ്യാപാരക്കരാറിൽ ഉൾപ്പടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്നാണ് വിവരം. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡണ്ട് ചൈന സന്ദർശിക്കുന്നത്.

”പ്രസിഡണ്ട് ഷീയുമായി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിക്കാനുണ്ട്. മറ്റെന്തിനേക്കാളും കൂടുതൽ, വ്യാപാര സംബന്ധമായ കാര്യങ്ങളെ കുറിച്ചായിരിക്കും ഞങ്ങൾ സംസാരിക്കുക”- ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE