കോവിഡ് രൂക്ഷം; തൃശൂരിലെ രണ്ട് പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

തൃശൂര്‍: ജില്ലയിലെ രണ്ട് പ്രദേശനങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി.

ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളിലെ എല്ലാ ഡിവിഷനുകളും നാട്ടിക പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളുമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

Read Also: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി

ഞായറാഴ്‌ച സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തൃശൂരിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ മാത്രം ജില്ലയില്‍ 1011 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതില്‍ 996 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ 9 പേരുടെ രോഗ ഉറവിടം ഇനിയും വ്യക്‌തമായിട്ടില്ല.

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യ വകുപ്പും പോലീസും.

Malabar News: വടകരയില്‍ പകല്‍വീട്, ഷീ ലോഡ്‌ജ് ഉല്‍ഘാടനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE