ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ കൂടി

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

വെല്ലിങ്‌ടൺ: ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. ഒക്‌ടോബറില്‍ വിദേശത്ത് നിന്നും രാജ്യത്ത് തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്ന് മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

കോവിഡ് സ്‌ഥിരീകരിച്ച രണ്ടുപേരും നിലവില്‍ ഓക്ക്‌ലാന്റിലെ നിരീക്ഷണ കേന്ദ്രത്തില്‍ ക്വാറന്റീനില്‍ പ്രവേശിച്ചുവെന്നും രാജ്യത്ത് പുതുതായി സമൂഹവ്യാപന കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

Read Also: കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

ന്യൂസിലൻഡിൽ ഇപ്പോള്‍ 77 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ഇതുവരെയായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,603 ആയി.

കഴിഞ്ഞ ദിവസം ന്യൂസിലൻഡിൽ ഉടനീളമുള്ള ലബോറട്ടറികളില്‍ 4,401 കോവിഡ് ടെസ്‌റ്റുകള്‍ നടത്തിയിരുന്നു. ഇതുവരെ രാജ്യത്ത് 1,101,067 ടെസ്‌റ്റുകളാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE