അബുദാബി: യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ബില്‍ പാസാക്കിയെടുത്തത്. ഇതോടെ എഫ് 35 സ്വന്തമായുള്ള ലോകത്തെ ഏക അറബ് രാജ്യം യുഎഇയാവും.
പ്രതിപക്ഷ എതിര്‍പ്പുകളെയെല്ലാം മറികടന്നായിരുന്നു യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള ട്രംപിന്റെ നീക്കം. 23 ബില്യണ്‍ ഡോളര്‍ ഇടപടിലൂടെ എഫ് 35 ജെറ്റുകള്‍, ഡ്രോണ്‍, ആയുധങ്ങള്‍ തുടങ്ങിയവയാണ് യുഎഇ സ്വന്തമാക്കുന്നത്.
യുദ്ധവിമാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also: ഭീഷണി ഉണ്ടായെന്ന സ്വപ്നയുടെ ആരോപണം വാസ്തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്