കൂടുതല്‍ ഇളവുകള്‍; യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കും

By Team Member, Malabar News
Malabarnews_dubai
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായാണ് വ്യക്‌തമാകുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക.

തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും. രാജ്യത്തേക്ക് എത്തുന്ന വിദേശ പൗരന്‍മാര്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. കോവിഡ് വ്യാപനം തടയുന്നതിനായി രോഗമില്ലന്ന് ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്. രാജ്യത്തേക്ക് ജോലിക്കെത്തുന്ന ആളുകള്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന നടത്തിയിരിക്കണം. ഒപ്പം തന്നെ ആവശ്യമെങ്കില്‍ നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. എന്നാല്‍ സാധുതയുള്ള താമസ വിസയുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്ത് നിന്നും യുഎഇയിലേക്ക് മടങ്ങി വരാന്‍ സാധിക്കും.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആളുകള്‍ക്കെതിരെ രാജ്യത്ത് കടുത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 932 ആണ്. 1287 ആളുകള്‍ രോഗമുക്‌തരാകുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്ത് നിരീക്ഷണങ്ങളും പരിശോധനകളും കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

Read also : സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE