അബുദാബി: യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം 3,404 പേര് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 12 മരണങ്ങളും രാജ്യത്ത് പുതിയതായി റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. നിലവില്‍ 18,797 കോവിഡ് രോഗികളാണ് യുഎഇയിൽ ഉള്ളത്.
ഇതുവരെ 3,23,191 പേർ രാജ്യത്ത് രോഗമുക്തി നേടി. 986 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായി.
2.77 കോടി കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതിൽ 1,64,551 കോവിഡ് പരിശോധനകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയതാണ്.
Read Also: വർഗീയ കലാപങ്ങൾ ഒഴിവാക്കാൻ മിശ്ര വിവാഹങ്ങൾക്ക് സാധിക്കും; സുപ്രീംകോടതി