അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചത് 1973 പേര്‍ക്കെന്ന് ആരോഗ്യ – പ്രതിരോധ മന്ത്രാലയം. ചികിൽസയിൽ കഴിയുകയായിരുന്ന 1744 പേര് രോഗമുക്തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5,06,845 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,88,664 പേർ ഇതിനോടകം രോഗമുക്തിയും നേടിയിട്ടുണ്ട്.
നിലവില്‍ 16,614 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. രാജ്യത്ത് 1567 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,02,068 കോവിഡ് പരിശോധനകളാണ് നടത്തിയത്.
National News: കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി