യുഎഇയില്‍ 1810 പേര്‍ക്ക് കൂടി കോവിഡ്

By Staff Reporter, Malabar News
UAE_Covid
Representational Image
Ajwa Travels

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌ 1810 പേര്‍ക്ക്. 1652 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,83,747 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,68,456 പേർ ഇതിനോടകം രോഗമുക്‌തരായി. 1531 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവില്‍ 13,760 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,415 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 4.02 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുള്ളത്.

Read Also: ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE