പുതിയ ബഹിരാകാശ പദ്ധതികളുമായി യുഎഇ; ചാന്ദ്ര ദൗത്യം 2024 ല്‍

By News Desk, Malabar News
UAE New Space Projects
Ajwa Travels

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത പത്ത് വര്‍ഷത്തെ പദ്ധതിയില്‍ യുഎഇയുടെ ചാന്ദ്ര ദൗത്യവും. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം 2024 ല്‍ നടത്താനാണ് യുഎഇയുടെ തീരുമാനം. ഈ വിവരം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം അറിയിച്ചു.

യുഎഇ ആദ്യമായി ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് പുതിയ പ്രഖ്യാപനം. ഇതിനോടൊപ്പം റാഷിദ് സ്പേസ് സെന്ററിന്റെ 2021-2031 കാലയളവിലെ പദ്ധതികള്‍ വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് ഗള്‍ഫ് ലോകത്തെ ആദ്യ ചൊവ്വ പര്യവേഷണ പേടക വിക്ഷേപണം യുഎഇ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

കൂടാതെ, പുതിയ സ്‌പെഷ്യലൈസ്‌ഡ്‌ സാറ്റലൈറ്റ് വികസിപ്പിക്കാനും ആലോചനയുണ്ട്. കൂടുതല്‍ പരിശീലന കേന്ദ്രങ്ങളും അക്കാദമികളും സ്ഥാപിക്കും. ഇമറാത്തി യുവജനതയെ ശാസ്ത്ര ലോകത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ഭാഗമായാണിത്. ഇതിനു വേണ്ടി പ്രത്യേക വിദ്യാഭ്യാസ പരിപാടികളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സ്പേസ് ഏജന്‍സികളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE