യുഡിഎഫ് ഏകോപന സമിതി; മെയ് 9ആം തീയതി എറണാകുളത്ത്

By Team Member, Malabar News
Gold smuggling case
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് 9ആം തീയതി യുഡിഎഫ് ഏകോപന സമിതി ചേരും. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിക്ക് എറണാകുളം ഡിസിസിയിൽ ചേരുന്ന യോഗത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കോൺഗ്രസ് നേതാവ് എംഎം ഹസൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

അതേസമയം തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായി ഉമാ തോമസിനെ തിരഞ്ഞെടുത്തതിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ഇതെന്നും, പിടി തോമസിനോട് ആദരവ് കാണിക്കേണ്ടത് ഭാര്യക്ക് സ്‌ഥാനാർഥിത്വം നൽകിയല്ലെന്നുമാണ് നിലവിൽ ഉയരുന്ന വിമർശനം.

അന്തരിച്ച മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ ഇന്നലെയാണ് തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിർദ്ദേശിച്ചതും. തുടർന്ന് ഈ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയും ചെയ്‌തു. മെയ് 31ആം തീയതിയാണ് പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക.

Read also: നിലപാടുകൾ സ്‍ത്രീവിരുദ്ധം; ‘അമ്മ’യുടെ നടപടിയിൽ ഹരീഷ് പേരടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE