യുവേഫ നാഷൻസ് ലീഗ്; ഹോളണ്ട്, ബെൽജിയം ടീമുകൾക്ക് ജയം

By Staff Reporter, Malabar News
uefa-nations-league
Ajwa Travels

പാരിസ്: യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും ജയം. ഹോളണ്ട് വെയിൽസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നപ്പോൾ ബെൽജിയം പോളണ്ടിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് വീഴ്‌ത്തിയത്. മറ്റ് മൽസരങ്ങളിൽ അയർലൻഡിനെ യുക്രൈനും (1-0), അർമേനിയയെ സ്‌കോട്ട്‌ലൻഡും (2-0) പരാജയപ്പെടുത്തി.

ഹോളണ്ട്-വെയിൽസ് മൽസരം തുല്യശക്‌തികളുടെ പോരാട്ടമായിരുന്നു. രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ വീണത്. 50ആം മിനിറ്റിൽ കൂപ്മെയിനെർസ് നേടിയ ഗോളിൽ ഹോളണ്ട് ലീഡെടുത്തു. 91ആം മിനിട്ട് വരെ ഹോളണ്ട് മുന്നിലായിരുന്നു.

ഇഞ്ചുറി ടൈമിൽ റൈസ് നോറിങ്റ്റന്റെ ഹെഡറിലൂടെ വെയിൽസ് സമനില പിടിച്ചു. കളി സമനിലയെന്ന തോന്നലുണ്ടാക്കിയെങ്കിലും രണ്ട് മിനിറ്റികൾക്കുള്ളിൽ ഹോളണ്ട് തിരിച്ചടിച്ചു. വോട്ട് വെഗ്ഹോർസ്‌റ്റിന്റെ ഹെഡർ ഗോൾ ഹോളണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു.

Read Also: കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE