ന്യൂഡെൽഹി : രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കോവിഡ് വൈറസിന്റെ യുകെ വകഭേദമാണെന്ന് വ്യക്‌തമാക്കി നാഷണൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ(എൻസിഡിസി) ഡയറക്‌ടർ സുജീത് സിംഗ്. യുകെ വകഭേദമായ B1.1.7 ആണ് പഞ്ചാബ്, ഡെൽഹി, തെലങ്കാന, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ കണ്ടെത്തിയത്. കൂടാതെ ഗുജറാത്തിലും കർണാടകയിലും മഹാരാഷ്‌ട്രയിലും ഇരട്ട വകഭേദം വന്ന വൈറസാണ് കൂടുതൽ കാണപ്പെടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്തെ 10 ലബോറട്ടറികളിൽ കോവിഡ് വൈറസിന്റെ വകഭേദങ്ങളെ കുറിച്ച് വിശദമായ പഠനം നടക്കുകയാണ്. കൂടാതെ ഓരോ സംസ്‌ഥാനങ്ങളിലും വ്യാപിച്ച വകഭേദങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഫെബ്രുവരിയിലും മാർച്ചിലും ഏപ്രിലിലും സംസ്‌ഥാനങ്ങൾക്ക് കൈമാറി. ജനിതക മാറ്റം വന്ന വൈറസുകളെക്കുറിച്ച് എൻസിഡിസി ആരോഗ്യവകുപ്പുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. ഒപ്പം തന്നെ രാജ്യത്ത് വ്യാപിക്കുന്ന പുതിയ വകഭേദങ്ങളെക്കുറിച്ച് എൻസിഡിസി സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Read also : മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി