പ്രേക്ഷക മനം കീഴടക്കാൻ അപർണ എത്തുന്നു; വ്യത്യസ്‌തമായി ‘ഉല’ ഫസ്‌റ്റ് ലുക്ക്

By Staff Reporter, Malabar News
aparna balamurali
അപര്‍ണ ബാലമുരളി
Ajwa Travels

തന്റെ വേറിട്ട അഭിനയ മികവിലൂടെ കൈയ്യടി നേടുന്ന അപര്‍ണ ബാലമുരളി പുതിയ സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് അരികിലേക്ക്. അപർണ കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരനാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

പ്രവീണ്‍ പ്രഭാറാം ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘കല്‍ക്കി’യിലൂടെ തന്റെ വരവറിയിച്ച സംവിധായകനാണ് പ്രവീൺ. സിക്‌സ്‌റ്റീൻ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്‌ണു ലക്ഷ്‌മണാണ് തമിഴിലും മലയാളത്തിലുമായി ചിത്രം നിർമിക്കുന്നത്.

വേറിട്ട രീതിയിലാണ് ചിത്രത്തിന്റെ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്. അപർണയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീർ തുള്ളികൾ ഒഴുകി ദുഃഖപൂർണ്ണവും മറുവശം ചിത്രശലഭങ്ങളും പൂവിതളുകൾ നിറഞ്ഞ് പ്രകാശഭരിതവുമാണ് പോസ്‌റ്ററിൽ. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ഓപ്പറേഷന്‍ ജാവ’യ്‌ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’. പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന്റെ താര നിർണ്ണയവും മറ്റും പുരോഗമിക്കുകയാണ്. മെയ് അവസാന വാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

Read Also: രവി തേജയുടെ ‘ഖിലാഡി’ ടീസറെത്തി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE