ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ് ഉത്തരവ്. സിആർപിസി 156/ 3 പ്രകാരമാണ് കേസെടുക്കുക.

വിവാദമുയർന്ന് ഒറ്റ ദിവസം പിന്നിടുമ്പോൾ തന്നെ നാല് പരാതികളാണ് സജി ചെറിയനെതിരെ പത്തനംതിട്ട ജില്ലയിൽ മാത്രം വന്നത്. എന്നാൽ, പോലീസ് തണുപ്പൻ മട്ടിലാണ് കൈകാര്യം ചെയ്‌തതെന്ന് ആരോപണമുണ്ട്. രാഷ്‌ട്രീയ സമ്മർദ്ദമാണ് ഇതിന് പ്രധാന കാരണമെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് സജി ചെറിയാൻ രാജിവെച്ചത്.

ഹൈക്കോടതി അഭിഭാഷകൻ നൽകിയ ഹരജി പരിഗണിച്ചാണ് തിരുവല്ല ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്‌ കോടതി സജി ചെറിയനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE