കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

By Syndicated , Malabar News
amith shah in kashmir
അമിത് ഷാ

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ബിജെപി സ്‌ഥാനാർഥി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നാണ് ഖുശ്ബു ജനവിധി തേടുന്നത്.

അതിനിടെ സംസ്‌ഥാനത്ത് തുടര്‍ച്ചയായി പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെ നടക്കുന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡ് ‌പ്രതിഷേധത്തിന് ഇടയാക്കി. നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആരോപണം ഉയരുന്നത്.

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് സ്‌റ്റാലിന്റെ മകളുടെ വീട്ടില്‍ 10 മണിക്കൂര്‍ നീണ്ട റെയ്‍ഡില്‍ ആദായ നികുതി വകുപ്പിന് അനധികൃതമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ശബരീശന്റെ വസതിയിൽ നിന്ന് 1,36,000 രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകി.

എന്നാൽ ഇത്തരം ഭീഷണികൾ തന്നോട് വേണ്ടെന്നും അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും തന്നെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ട എന്നുമായിരുന്നു സ്‌റ്റാലിന്റെ പ്രതികരണം. ഭീഷണിക്ക് വഴങ്ങി മോദിയുടെ അടിമകൾ ആവാൻ ഉദ്ദേശമില്ലെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.

Read also: പെരുമാറ്റചട്ടം ലംഘിച്ചു; ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE