കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

By Desk Reporter, Malabar News
ramvilas-paswan_2020-Oct-08
Ajwa Travels

ന്യൂ ഡെൽഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എൽജെപി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടർന്ന് ഡെൽഹി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആണ് മരണം. അദ്ദേഹത്തിന്റെ മകനും എൽ ജെ പി നേതാവുമായ ചിരാഗ് പാസ്വാൻ ആണ് മരണ വാർത്ത ട്വീറ്റ് ചെയ്‌തത്‌.

“പപ്പാ, നിങ്ങൾ ഇന്ന് ഈ ലോകത്തിലില്ല, പക്ഷേ എവിടെയായിരുന്നാലും നിങ്ങൾ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. മിസ് യു പപ്പാ,”- ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്‌തു.

ആറ് തവണ കേന്ദ്ര മന്ത്രിസഭാംഗമായിരുന്നു രാംവിലാസ് പാസ്വാൻ. രാജ്യത്തെ ദലിത് രാഷ്‌ട്രീയ നേതാക്കളില്‍ പ്രമുഖനാണ്. മന്‍മോഹന്‍ സിങ്, വാജ്പേയ്, ദേവഗൗഡ, വി.പി.സിങ് മന്ത്രിസഭകളിലും അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE