വാക്‌സിൻ എടുക്കാത്ത വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ ടെസ്‌റ്റ് നടത്തണം; യുഎഇ

By Team Member, Malabar News
UAE News
Ajwa Travels

അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത 12 വയസും, അതിന് മുകളിലുമുള്ള വിദ്യാർഥികൾ എല്ലാ ആഴ്‌ചയും പിസിആർ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കൂടാതെ 12 വയസിന് മുകളിൽ വാക്‌സിൻ എടുത്തവരും 12 വയസിൽ താഴെ വാക്‌സിൻ എടുക്കാത്തവരും എല്ലാ മാസവും പരിശോധന നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ വ്യക്‌തമാക്കി.

കുട്ടികൾ വാക്‌സിനെടുത്തതിന്റെ തെളിവായി അൽ ഹൊസൈൻ ആപ്പിലെ സ്‌റ്റേറ്റസ് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ കാണിക്കണം. കൂടാതെ കോവിഡ് പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുള്ള കുട്ടികൾ കൃത്യ സമയത്ത് പരിശോധന ഫലവും സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം. അതേസമയം വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും ഓൺലൈൻ പാഠ്യപദ്ധതി അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് വക്‌താവ് ഡോക്‌ടർ ഫരീദ അൽ ഹൊസാനി വ്യക്‌തമാക്കി.

Read also: 78 ഇന്ത്യക്കാരെ കൂടി ഡെൽഹിയിൽ എത്തിച്ചു; കൂട്ടത്തിൽ സിസ്‌റ്റർ തെരേസയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE