അയോധ്യ: വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിനെ തുടർന്ന് ബിജെപി എംഎല്‍എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഇന്ദ്ര പ്രതാപ് എന്ന ഖബ്ബു തിവാരിയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതിന് എംഎല്‍എക്ക് കോടതി അഞ്ച് വര്‍ഷം തടവും വിധിച്ചിരുന്നു.
Read also: ജാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി