ഹയർസെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ ടൈം ടേബിൾ പുതുക്കി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പുതുക്കി നിശ്‌ചയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനം. പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയത് പ്രകാരമാണ് ടൈംടേബിൾ പുതുക്കിയതെന്നും മന്ത്രി പറഞ്ഞു.

സെപ്‌റ്റംബർ 6 മുതൽ 27 വരെയാണ് ഹയർസെക്കണ്ടറി പരീക്ഷ നടക്കുക. വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ സെപ്റ്റംബർ ഏഴ് മുതൽ 27 വരെയും നടക്കും. ഒരു പരീക്ഷക്ക് കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളക്ക് ശേഷം അടുത്ത പരീക്ഷ എന്ന നിലയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ ഇതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്.

Exam_Timetableകുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE