ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക

By Trainee Reporter, Malabar News
Donald-Trump_2020-Nov-17
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൈനക്ക് മേൽ വീണ്ടും പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഷവോമി, കോമാക് അടക്കം 9 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിൽ ഉദ്യോഗസ്‌ഥർക്കും ചൈനീസ് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി. ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഷവോമി, കോമാക് എന്നീ കമ്പനികൾക്ക് പുറമെ അഡ്വാൻസ്‌ഡ് ഫാബ്രിക്കേഷൻ എക്യുപ്മെന്റ് ഇൻകോർപറേഷൻസ്, ലുവോകുങ് ടെക്നോളജി കോർപ്, ഗോവിൻ സെമികണ്ടക്‌ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ളോബൽ ടോൺ കമ്മ്യൂണിക്കേഷൻ ടെക്നോളജി കോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കമ്പനികൾക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.

ഈ കമ്പനികളെ പുതിയ നിക്ഷേപ നിരോധനത്തിന് വിധേയമാക്കും. 2021 നവംബർ 11നകം കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിൽ നിക്ഷേപം നടത്തുന്നത് അമേരിക്ക നിരോധിക്കും. ഈ കമ്പനികളിൽ നിന്ന് ഓഹരികൾ പിൻവലിക്കാൻ അമേരിക്കൻ നിക്ഷേപകർ ഇതോടെ നിർബന്ധിതരാകുകയും ചെയ്യും.

അതേസമയം, യുഎസ് നടപടികളോട് ചൈനീസ് കമ്പനി പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read also: ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 7 മരണം; നൂറോളം പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE