80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി

By Syndicated , Malabar News
‘Pre-planned conspiracy’: Yogi Adityanath on PM Modi's security breach in Punjab
Ajwa Travels

ലഖ്‌നൗ: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം.

ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗിയുടെ പരാമർശം. യുപിയിലെ ബ്രാഹ്‌മണ വോട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് “മൽസരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80നും 20നും ഇടയിലാണ്” എന്ന മറുപടി.

80 ശതമാനവും ദേശീയത, വികസനം ഇവയെ പിന്തുണക്കുവരാണ്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും. ഇതിനെ എതിർക്കുന്നവർ മാഫിയ, ക്രിമിനലുകൾ, കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് വോട്ട് നൽകും. ഈ 80-20 പോരാട്ടത്തിൽ, താമരയാണ് വഴി കാണിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.

Read also: ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE