ഉമേഷ് ശര്‍മക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി

By Syndicated , Malabar News
Umesh kumar sharma_Malabar news
Ajwa Travels

ഉത്തരാഖണ്ഡ്: മാദ്ധ്യമപ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ശര്‍മക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ഉമേഷ് ശര്‍മ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടങ്ങാനും സിബിഐയോട് ഹൈക്കോടതി ഉത്തരവിട്ടു.

ജാര്‍ഖണ്ഡില്‍ ഗാവ് സേവ ആയോഗിന്റെ നേതൃപദവിക്കായി എഎസ് ചൗഹാന്‍ എന്നയാളില്‍ നിന്ന് കൈക്കൂലി വാങ്ങി ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. അഴിമതി ആരോപണം ഉന്നയിക്കുന്ന വീഡിയോ ഉമേഷ് ശര്‍മ പുറത്തുവിട്ടതിന്റെ പേരിലാണ് രാജ്യദ്രോഹ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്

വിയോജിപ്പുകളും എതിര്‍ എതിര്‍പ്പുകളും വ്യത്യസ്‌ത അഭിപ്രായങ്ങളും ഉയര്‍ത്തുന്നതിന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉമേഷ് ശര്‍മക്കെതിരെ എന്ത് ആരോപണമുണ്ടെങ്കിലും ശരി, അതൊന്നും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണം അല്ലെന്നും ജനാധിപത്യത്തില്‍ വിയോജിപ്പുകളെ ബഹുമാനത്തോടെ കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read more: എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവെയ്‌ലബിള്‍; പരിഹസിച്ച് തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE