കോട്ടയം: ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്‌തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്‌താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്‌ലിം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം കാരണമാണെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്‌തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്‌തു. ഇതോടെ ‘ലൗ ജിഹാദ് സംബന്ധിച്ച് ഇടത് മുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനും ഉള്ളതെന്ന നിലപാടിലേക്ക് ജോസ് കെ മാണി എത്തുകയായിരുന്നു.