ജില്ലയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് വാക്‌സിനേഷൻ മെഗാ ക്യാമ്പ്

By Staff Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പ്‌ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥരുടെ കുത്തിവെയ്‌പ്പ്‌ തടസമില്ലാതെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് മാർച്ച്‌ ഒന്ന്‌, രണ്ട്‌ തീയതികളിൽ ജില്ലയിൽ മെഗാ ക്യാമ്പ്‌ നടത്തും. ടാഗോർ ഹാളിലാണ്‌ ക്യാമ്പ്‌ നടത്തുക. ഉദ്യേഗസ്‌ഥരുടെയും 60 വയസിന് മുകളിൽ പ്രായമുള്ളവരുടെയും കുത്തിവെയ്‌പ്പ്‌ സംബന്ധിച്ച സർക്കാർ-സ്വകാര്യ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് തീരുമാനം‌.

ഉദ്യോഗസ്‌ഥർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കും ഈ ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ വാക്‌സിനേഷന് സൗകര്യമുണ്ടാകും. അറിയിപ്പ് ലഭിച്ചവർക്ക് ദൂരെ സ്‌ഥലങ്ങളിൽ പോയി വാക്‌സിൻ സ്വീകരിക്കുന്നതിന് അസൗകര്യമുണ്ടെങ്കിൽ തൊട്ടടുത്ത കേന്ദ്രങ്ങളെ സമീപിക്കാം. ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ഡിഎംഒ വി ജയശ്രീ അറിയിച്ചു.

പഞ്ചായത്തുകൾ തങ്ങളുടെ പരിധിക്കുള്ളിലുള്ള വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും ചെയ്യണം. സ്വകാര്യ ആശുപത്രികൾ വാക്‌സിനേഷൻ സെന്ററുകളായി പ്രവർത്തിക്കുന്നതിനാൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണം. പൊതുജനങ്ങൾക്ക് കോവിഡ് പോർട്ടൽ വഴിയോ സ്‌പോട്ട് രജിസ്ട്രേഷൻ വഴിയോ, ഫീൽഡ് തല ആരോഗ്യ വകുപ്പ് ജീവനക്കാർ വഴിയോ വാക്‌സിനേഷനായി രജിസ്ട്രേഷൻ നടത്താം.

Read Also: ഓ​ൺ​ലൈ​ൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE