വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം

By Trainee Reporter, Malabar News
vaccination
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക വളർച്ചയിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും പ്രതിമാസ സാമ്പത്തിക റിപ്പോർട്ടിൽ ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറുകയും വാക്‌സിനേഷൻ ത്വരിതപ്പെടുത്തുകയും ചെയ്യണം. എങ്കിൽ മാത്രമേ വരുംദിവസങ്ങളിൽ നിക്ഷേപ പരിപാടികൾ മെച്ചപ്പെടുത്താൻ കഴിയുകയുള്ളു, സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനിടെയാണ് ധനമന്ത്രാലയത്തിന്റെ റിപ്പോർട് പുറത്ത് വന്നിരിക്കുന്നത്. മെയ് ആദ്യം 24.9 ശതമാനമായിരുന്ന പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ജൂൺ 2 ആയതോടെ 3.6 ശതമാനമായി കുറഞ്ഞിരുന്നു. നിലവിലെ രോഗമുക്‌തി നിരക്ക് 94.77 ശതമാനവും ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനവുമാണ്.

Read also: സംസ്‌ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE