ജില്ലയിലെ പോളിംഗ് ഉദ്യോഗസ്‌ഥരുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും

By Staff Reporter, Malabar News
Covid-Vaccination
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുനിസിപ്പൽ കോർപറേഷൻ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ്‌ ഉദ്യോഗസ്‌ഥർക്കുമുളള കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഇവർ തൊട്ടടുത്ത കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിക്കണം. ആദ്യഘട്ടം 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്‌ത്‌ വാക്‌സിൻ സ്വീകരിക്കാം.

അടുത്ത ഘട്ടം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സ്‌ഥാപനങ്ങളിൽ നിന്നും 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകും. വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുന്നവർ ആധാർ കാർഡോ, ഫോട്ടോ പതിപ്പിച്ച അംഗീകൃത തിരിച്ചറിയൽ രേഖയോ കരുതണം.

45 വയസ് മുതൽ 59 വയസ് വരെയുള്ളവരാണെങ്കിൽ രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്റ്റീഷണർ ഒപ്പിട്ട കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ സമർപ്പിക്കണം. സ്‌പോട്ട് രജിസ്ട്രേഷൻ സൗകര്യം പ്രാബല്യത്തിൽ വരുമ്പോൾ പൊതുജനങ്ങൾക്ക് അറിയിപ്പ് ലഭ്യമാക്കുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read Also: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE