വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല

By Syndicated , Malabar News
poonawalla_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്  നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈയില്‍ ഓക്‌സ്‌ഫഡ്  വാക്‌സിന്‍ സ്വീകരിച്ച വ്യക്‌തി തനിക്ക്  ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന ആരോപണം ഉന്നയിച്ചതിന്  പിന്നാലെയാണ് പൂനവാലയുടെ പ്രതികരണം. കമ്പനിയുടെ പേര് ഇത്തരത്തില്‍ അപകീര്‍ത്തിപെടുത്തുന്ന നടപടിക്കെതിരെ നിയമസുരക്ഷ വേണമെന്നും അദ്ദേഹം പറഞ്ഞു.

നിസാര ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ അവ തെറ്റിദ്ധരിക്കപ്പെടാം. അതിനാല്‍ കൃത്യമായ വാര്‍ത്തകള്‍ പുറത്തുവിടാന്‍  കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പൂനവാല കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ടവരുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പ്രഥമ പരിഗണന.

Read also: ലാലുപ്രസാദിന്റെ ആരോഗ്യനില; റിപ്പോര്‍ട്ട് പുറത്തുവിട്ട  ഡോക്‌ടറോട് വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE