സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ ഡിസംബറോടെ ലഭ്യമാകും

By News Desk, Malabar News
covid vaccine_2020 Aug 22
Representational Image
Ajwa Travels

ഡെല്‍ഹി: കോവിഡ് 19നുള്ള വാക്‌സിന്‍ ഡിസംബറോടെ തയാറാകുമെന്ന് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് 18നോടാണ് സെറം സിഇഒ ഇക്കാര്യം വ്യക്‌തമാക്കിയത്.

ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് എന്ന വാക്‌സിനാണ് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഫേസ് 3 ക്ലിനിക്കല്‍ ട്രയലിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അതേസമയം, യുകെയിലെ ട്രയലുകളും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയും അനുസരിച്ചിരിക്കും ഇതെന്നും അഡാര്‍ പൂനാവാല പറഞ്ഞു.

Also Read: ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

ഇന്ത്യയില്‍ നിര്‍മിക്കുന്ന മറ്റൊരു വാക്‌സിനായ കോവാക്‌സിന്‍ 2021 ജൂണിലേ വ്യാപകമായി ലഭ്യമാവുകയുള്ളൂ. ഹൈദരാബാദിലെ ഭാരത് ബയോടെക്ക് ആണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് ഇനിയും ഫേസ് 3 ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE