‘ദുരിതാശ്വാസ നിധിയിൽ സുതാര്യത വേണം; പണം വയനാടിന് വേണ്ടി മാത്രം ഉപയോഗിക്കണം’

2018ലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മറ്റുപല കാര്യങ്ങൾക്കും ചിലവഴിച്ചിട്ടുണ്ട്. വയനാട്ടിൽ അതുണ്ടാകാൻ പാടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

By Trainee Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ വന്നാലും അത് വയനാടിന് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മറ്റുപല കാര്യങ്ങൾക്കും ചിലവഴിച്ചിട്ടുണ്ട്. വയനാട്ടിൽ അതുണ്ടാകാൻ പാടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

വയനാട്ടിലെ ഏതെല്ലാം കാര്യങ്ങൾക്ക് ജനങ്ങളുടെ പണം ഉപയോഗിച്ചുവെന്ന് വ്യക്‌തമാക്കണം. കുറച്ചുകൂടി വ്യക്‌തതയും സുതാര്യതയും ഉണ്ടാകണം. അല്ലാതെ രാഷ്‌ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ വ്യക്‌തമാക്കി. ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും വ്യക്‌തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും പകരം രണ്ട് വീടുകൾ നിർമിച്ച് നൽകാമെന്നും പറഞ്ഞയാൾക്കെതിരെ കേസെടുത്തത് എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു. അതൊക്കെ ഓരോരുത്തരുടെ ഇഷ്‌ടമല്ലേ. നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കുമെന്ന ധാരണയിലാണ് യുഡിഎഫ് എംഎൽഎമാർ ഒരുമാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേത്‌ പോലുള്ള സംഭവം ഇത്തവണ നടക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ഞാൻ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ട് സിപിഎമ്മുകാരാണ് പ്രചരിപ്പിച്ചത്. അല്ലാതെ പണം നൽകരുതെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. വയനാടിന്റെ പുനരധിവാസം സംബന്ധിച്ച് യുഡിഎഫ് വിശദമായ പ്ളാൻ സർക്കാരിന് നൽകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Most Read| ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE