വെളിച്ചമേകാൻ ഇവരുണ്ട്, ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമാകാൻ വെച്ചൂച്ചിറ

നേത്രദാന സമ്മതപത്രം നൽകി ജനപ്രതിനിധികൾ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. സംവിധായകൻ ബ്ളസി ചെയർമാനായ 'കാഴ്‌ച' നേത്രദാന സംഘടനയുമായി ചേർന്നാണ് വെച്ചൂച്ചിറ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

By Trainee Reporter, Malabar News
eye donation
Rep. Image
Ajwa Travels

സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമായി മാറാനൊരുങ്ങുകയാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമം. നേത്രദാന സമ്മതപത്രം നൽകി ജനപ്രതിനിധികൾ തന്നെ പദ്ധതിക്ക് തുടക്കമിട്ടു. സംവിധായകൻ ബ്ളസി ചെയർമാനായ ‘കാഴ്‌ച’ നേത്രദാന സംഘടനയുമായി ചേർന്നാണ് വെച്ചൂച്ചിറ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

2010 സെപ്റ്റംബറിൽ മരിച്ച റാന്നി സ്വദേശിയായ രത്‌നമ്മ മരണാനന്തരം കണ്ണുകൾ ദാനം ചെയ്‌തിരുന്നു. രത്‌നമ്മ രണ്ടുപേർക്ക് വെളിച്ചമേകിയാണ് ലോകത്തു നിന്നും മൺമറിഞ്ഞത്. കാഴ്‌ച നേത്രദാന സംഘടനയിലെ അംഗമായ സഹോദരൻ സുരേഷിന്റേതായിരുന്നു ഈ തീരുമാനം. ഇതിന്റെ ചുവടുപിടിച്ചാണ് വെച്ചൂച്ചിറ ഗ്രാമവും കൂടുതൽ പേർക്ക് വെളിച്ചമേകാൻ ഒരുങ്ങുന്നത്.

ആദ്യഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും സമ്മതപത്രം നൽകി. നേത്രദാനത്തിന്റെ ഭാഗമായി കുടുംബശ്രീ, വായനശാലകൾ, ക്ളബുകൾ എന്നിവയുമായി ചേർന്ന് വീടുവീടാന്തരം കയറി ബോധവൽക്കരണം നടത്തും. ആളുകളിൽ നിന്ന് നേത്രദാന സമ്മതപത്രം വാങ്ങും. സർക്കാർ പിന്തുണയോടെയാണ് കാഴ്‌ച നേത്രദാന സംഘടന പ്രവർത്തിക്കുന്നത്. ഇതുവരെ 24 പേർക്ക് കാഴ്‌ചയുടെ പുതുവസന്തം തീർക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

Most Read| വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE