വിധു വിൻസെന്റ് ചിത്രം ‘വൈറൽ സെബി’ ചിത്രീകരണം പൂർത്തിയായി

By Siva Prasad, Special Correspondent (Film)
  • Follow author on
Vidhu Vincent's 'Viral Sebi' shooting completed
Ajwa Travels

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘വൈറൽ സെബി’ ചിത്രീകരണം പൂർത്തിയാക്കി. അഭിനേത്രി സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്ന് തിരക്കഥ ഒരുക്കിയ വൈറൽ സെബി ഒക്‌ടോബർ 2നാണ് ചിത്രീകരണം ആരംഭിച്ചത്.

മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചിത്രീകരണം. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്‌ എന്നിവിടങ്ങളും മൈസൂരുമായി നടന്ന ഷൂട്ടിംഗ് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് പൂർത്തീകരിച്ചത്.

ഈജിപ്ഷ്യൻ അഭിനേത്രിയായ മിറഹമീദാണ്‌ ചിത്രത്തിലെ നായികയായി എത്തുന്നത്. സമ്പൂർണ റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ യൂട്യൂബർ, സുദീപ് കോശിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എൻഎം ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്നവൈറൽ സെബിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൽദോ ശെൽവരാജാണ്.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയുടെ മാറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Vidhu Vincent's 'Viral Sebi' shooting completed

Most Read: ഏറ്റവും പൊക്കമുള്ള സ്‍ത്രീ; റുമൈസ ഗൽഗിക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE