വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്

By Desk Reporter, Malabar News
Vijaya yatra ends today_Amit Shah Will arrive
സമാപന വേദിയുടെ ദൃശ്യം
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ചിലപ്രമുഖർ കൂടി ഇന്ന് ബിജെപിയിലെത്തും എന്നാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. പ്രശസ്‌തനായ എഴുത്തുകാരൻ, ഒരു പ്രശസ്‌ത ഡോക്‌ടർ, ഒരു സംവിധായകൻ, ഒരു കവി, ഒരു യൂട്യൂബറും സഞ്ചാരിയുമായ വ്യക്‌തി എന്നിവർ ഉൾപ്പടെ ഏഴോളം പ്രമുഖരെയാണ് വേദിയിലെത്തിക്കാൻ ശ്രമം തുടരുന്നത്.

മറ്റു പാർട്ടികളിൽ നിന്ന് വിട്ടുപോയ കുറച്ചണികളെയും വേദിയിലെത്തിച്ച് അംഗത്വം നൽകാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇന്ന് കടന്നു വരുന്ന പ്രമുഖർക്ക് അമിത് ഷാ നേരിട്ട് അംഗത്വം നൽകും. വൈകിട്ട് 5.30ന് തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കുന്ന വിജയയാത്ര സമാപന സമ്മേളനത്തിൽ അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖരുടെ നീണ്ടനിരയാണ് ബിജെപി ഉറപ്പ് വരുത്തിയിരിക്കുന്നത്.

പതിമൂന്നു ദിവസത്തെ പര്യടനത്തിനാണ് ഇന്ന് തിരുവനന്തപുരത്ത് സമാപനമാകുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ശ്രദ്ധാകേന്ദ്രം. കാസർഗോഡ്‌ നിന്നാരംഭിച്ച വിജയ യാത്ര 2000ത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.

ഇതിനിടയിൽ 62 സമ്മേളനങ്ങളിൽ വിജയ യാത്ര പങ്കെടുത്തു. എല്ലാ സ്വീകരണ സമ്മേളനങ്ങളിലും നിരവധിയാളുകൾ ബിജെപിക്കൊപ്പമെത്തി. മെട്രോമാൻ ഇ ശ്രീധരൻ, വിരമിച്ച ഹൈക്കോടതി ജസ്‌റ്റിസ്‌ പിഎൻ രവീന്ദ്രൻ, മലപ്പുറം മുൻ മുൻസിപ്പൽ ചെയർമാൻ ബാബു റസാഖ് ഉൾപ്പെടെ അനേകം പേരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

Most Read: ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് യുപിയിൽ ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE